Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 53 - സത്യവേദപുസ്തകം C.L. (BSI)


ദൈവനിഷേധകന്റെ മൗഢ്യം
ഗായകസംഘനേതാവിന്; മഹലത്‍രാഗത്തിൽ ദാവീദിന്റെ ഒരു ഗീതം

1 ‘ദൈവം ഇല്ല’ എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. മ്ലേച്ഛകൃത്യങ്ങൾ ചെയ്ത് അവർ വഷളന്മാരായിത്തീർന്നിരിക്കുന്നു. നന്മ ചെയ്യുന്നവൻ ആരുമില്ല.

2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് അറിയാൻ, ദൈവം സ്വർഗത്തിൽനിന്നു മനുഷ്യരെ നോക്കുന്നു.

3 എല്ലാവരും വഴിതെറ്റി, ഒരുപോലെ വഷളന്മാരായിരിക്കുന്നു; നന്മ ചെയ്യുന്നവൻ ഇല്ല, ഒരുവൻ പോലുമില്ല.

4 എന്താണ് ചെയ്യുന്നതെന്ന് ഈ ദുർവൃത്തർക്ക് അറിഞ്ഞുകൂടേ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നൊടുക്കുന്നു. അവർ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.

5 എന്നാൽ അവർ ഭയന്നു വിറകൊള്ളും. ഇന്നോളം അറിഞ്ഞിട്ടില്ലാത്ത സംഭ്രാന്തി അവർക്കുണ്ടാകും. ദൈവം, നിങ്ങൾക്കെതിരെ പാളയമടിച്ചവരുടെ അസ്ഥികൾ ചിതറിക്കും. അവർ ലജ്ജിതരാകും, ദൈവം അവരെ തള്ളിക്കളഞ്ഞിരിക്കുന്നു.

6 ഇസ്രായേലിന്റെ മോചനം സീയോനിൽനിന്നു വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബിന്റെ സന്തതികൾ സന്തോഷിക്കും. ഇസ്രായേൽജനം ആനന്ദിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan