Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 4 - സത്യവേദപുസ്തകം C.L. (BSI)


ഒരു സന്ധ്യാധ്യാനം
ഗായകസംഘനേതാവിന്; തന്ത്രിനാദത്തോടെ, ദാവീദിന്റെ ഒരു സങ്കീർത്തനം.

1 നീതിപാലകനായ എന്റെ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. കഷ്ടതയിൽ അവിടുന്ന് എനിക്ക് അഭയം തന്നു. കനിവോടെ എന്റെ പ്രാർഥന കേൾക്കണമേ.

2 മർത്യരേ, എത്രനാൾ നിങ്ങൾ എനിക്ക് അപമാനം വരുത്തും? എത്രനാൾ നിങ്ങൾ പാഴ്‌വാക്കുകളിൽ രസിച്ച്, വ്യാജത്തെ പിന്തുടരും?

3 സർവേശ്വരൻ ഭക്തന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്നു കേൾക്കുന്നു;

4 കോപിഷ്ഠതയാലും പാപം ചെയ്യരുത്, നിങ്ങൾ കിടക്കയിൽ ധ്യാനിച്ചു മൗനമായിരിക്കുവിൻ.

5 ഉചിതമായ യാഗങ്ങളർപ്പിച്ച് സർവേശ്വരനിൽ ശരണപ്പെടുവിൻ.

6 “ഞങ്ങൾക്ക് ഇനിയും നന്മ വരുമോ?” എന്നു പലരും ശങ്കിക്കുന്നു. സർവേശ്വരാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ വീശണമേ.

7 ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ, അവർക്കുണ്ടായതിലും അധികം ആനന്ദം അവിടുന്ന് എനിക്കു നല്‌കിയിരിക്കുന്നു.

8 ഞാൻ ശാന്തമായി കിടന്നുറങ്ങും. സർവേശ്വരാ, അങ്ങാണല്ലോ എന്റെ അഭയം.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan