Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 20 - സത്യവേദപുസ്തകം C.L. (BSI)


രാജാവിന്റെ വിജയത്തിനുവേണ്ടി
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം

1 കഷ്ടകാലത്ത് സർവേശ്വരൻ അങ്ങേക്ക് ഉത്തരമരുളട്ടെ; യാക്കോബിന്റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ.

2 അവിടുന്നു വിശുദ്ധമന്ദിരത്തിൽനിന്ന് അങ്ങേക്കു സഹായം അയയ്‍ക്കട്ടെ, അവിടുന്നു സീയോനിൽനിന്ന് അങ്ങേക്കു തുണയരുളട്ടെ.

3 അങ്ങയുടെ എല്ലാ വഴിപാടുകളും സർവേശ്വരൻ സ്വീകരിക്കട്ടെ. അങ്ങയുടെ ഹോമയാഗങ്ങളിൽ അവിടുന്നു പ്രസാദിക്കട്ടെ.

4 അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ, അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ;

5 അങ്ങയുടെ വിജയത്തിൽ ഞങ്ങൾ ആർപ്പുവിളിക്കും, ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയക്കൊടി ഉയർത്തും. സർവേശ്വരൻ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.

6 സർവേശ്വരൻ തന്റെ അഭിഷിക്തനായ രാജാവിന് വിജയം നല്‌കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; തന്റെ വിശുദ്ധസ്വർഗത്തിൽനിന്ന് അവിടുന്ന് ഉത്തരമരുളും. അവിടുത്തെ വലങ്കൈകൊണ്ട് മഹത്തായ വിജയം നല്‌കും.

7 ചിലർ കുതിരകളിലും മറ്റു ചിലർ രഥങ്ങളിലും അഹങ്കരിക്കുന്നു; എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരനിൽ അഭിമാനം കൊള്ളുന്നു.

8 അവർ തകർന്നുവീഴും, എന്നാൽ ഞങ്ങൾ എഴുന്നേറ്റു ശിരസ്സുയർത്തി നില്‌ക്കും.

9 പരമനാഥാ, രാജാവിനു വിജയം നല്‌കണമേ; ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan