Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 150 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരനെ സ്തുതിക്കുവിൻ

1 സർവേശ്വരനെ സ്തുതിക്കുവിൻ. വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; ബലിഷ്ഠമായ ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.

2 തന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ. തന്റെ അളവറ്റ മഹത്ത്വത്തിനു ചേർന്നവിധം അവിടുത്തെ സ്തുതിക്കുവിൻ.

3 കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിൻ.

4 തപ്പു കൊട്ടിയും നൃത്തം ചെയ്തും അവിടുത്തെ സ്തുതിക്കുവിൻ. തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ.

5 ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിൻ; ഉച്ചനാദമുള്ള ഇലത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിൻ.

6 സർവജീവജാലങ്ങളും സർവേശ്വരനെ സ്തുതിക്കട്ടെ; സർവേശ്വരനെ സ്തുതിക്കുവിൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan