സങ്കീർത്തനങ്ങൾ 15 - സത്യവേദപുസ്തകം C.L. (BSI)ദൈവം ആവശ്യപ്പെടുന്നത് ദാവീദിന്റെ ഒരു സങ്കീർത്തനം 1 സർവേശ്വരാ, അവിടുത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടുത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? 2 നിഷ്കളങ്കനായി നടക്കുകയും നീതിനിഷ്ഠയോടെ ജീവിക്കുകയും ഹൃദയപരമാർഥതയോടെ സത്യം പറയുകയും ചെയ്യുന്നവൻ. 3 പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ. 4 ദുർവൃത്തനെ നിന്ദ്യനായി കരുതുകയും ദൈവഭക്തനെ ആദരിക്കുകയും എന്തു നഷ്ടം വന്നാലും വാക്കു പാലിക്കുകയും ചെയ്യുന്നവൻ. 5 അഗതിയോടു പലിശ ഈടാക്കുകയോ, നിരപരാധിക്കെതിരെ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ. ഇങ്ങനെയുള്ളവൻ എന്നും സുരക്ഷിതനായിരിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India