Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 149 - സത്യവേദപുസ്തകം C.L. (BSI)


വിജയഗീതം

1 സർവേശ്വരനെ സ്തുതിക്കുവിൻ, സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ. ഭക്തന്മാരുടെ സഭയിൽ അവിടുത്തെ പ്രകീർത്തിക്കുവിൻ.

2 ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ. സീയോൻനിവാസികൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.

3 അവർ നൃത്തം ചെയ്തുകൊണ്ടു തിരുനാമത്തെ സ്തുതിക്കട്ടെ. തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവർ അവിടുത്തെ പ്രകീർത്തിക്കട്ടെ.

4 സർവേശ്വരൻ തന്റെ ജനത്തിൽ പ്രസാദിക്കുന്നു എളിയവരെ അവിടുന്നു വിജയം അണിയിക്കുന്നു.

5 ഭക്തന്മാർ തങ്ങളുടെ വിജയത്തിൽ ആഹ്ലാദിക്കട്ടെ. അവർ തങ്ങളുടെ ശയ്യകളിൽ ആനന്ദംകൊണ്ടു പാടട്ടെ.

6 അവർ ഇരുവായ്ത്തലയുള്ള വാൾ കൈയിലേന്തി ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കട്ടെ.

7 ജനതകളുടെമേൽ പ്രതികാരം നടത്താനും രാജ്യങ്ങൾക്കു ശിക്ഷ നല്‌കാനും

8 അവരുടെ രാജാക്കന്മാരെ ചങ്ങലകൊണ്ടും പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകൊണ്ടും ബന്ധിക്കേണ്ടതിനും തന്നെ.

9 അങ്ങനെ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി അവരുടെമേൽ നടത്തട്ടെ. ഇത് അവിടുത്തെ സകല ഭക്തന്മാർക്കും മഹത്ത്വകരമാണ്. സർവേശ്വരനെ സ്തുതിക്കുവിൻ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan