സങ്കീർത്തനങ്ങൾ 133 - സത്യവേദപുസ്തകം C.L. (BSI)സഹോദരന്മാരുടെ ഐക്യം ആരോഹണഗീതം 1 സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര മനോഹരവും ആനന്ദദായകവുമാണ്. 2 അത് അഹരോന്റെ ശിരസ്സിൽനിന്നു താടിയിലേക്കും അവിടെനിന്ന് അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ പട്ടയിലേക്കും; ഒഴുകുന്ന വിശിഷ്ടമായ അഭിഷേകതൈലം പോലെയാണ്. 3 അതു സീയോൻമലയിൽ പെയ്യുന്ന ഹെർമ്മോൻ മഞ്ഞുപോലെയത്രേ. അവിടെയാണല്ലോ സർവേശ്വരൻ തന്റെ അനുഗ്രഹവും ശാശ്വതമായ ജീവനും വാഗ്ദാനം ചെയ്തിരിക്കുന്നത്. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India