സങ്കീർത്തനങ്ങൾ 131 - സത്യവേദപുസ്തകം C.L. (BSI)ശിശുതുല്യമായ സമർപ്പണം ദാവീദ് രചിച്ച ആരോഹണഗീതം 1 സർവേശ്വരാ, ഞാൻ അഹങ്കരിക്കുന്നില്ല. ഞാൻ ഞെളിഞ്ഞു നോക്കുന്നുമില്ല. എന്റെ കഴിവിനപ്പുറമായ കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാൻ വ്യാപരിക്കുന്നില്ല. 2 അമ്മയുടെ മാറിൽ സ്വസ്ഥമായി കിടക്കുന്ന ശിശുവിനെപ്പോലെ, ഞാൻ സംതൃപ്തിയും ശാന്തിയും അനുഭവിക്കുന്നു. എന്റെ കൈയിൽ കിടക്കുന്ന ശിശുവിനെപ്പോലെ തന്നെ. 3 ഇസ്രായേലേ, ഇന്നുമെന്നേക്കും സർവേശ്വരനിൽ പ്രത്യാശ വയ്‍ക്കുക. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India