Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 130 - സത്യവേദപുസ്തകം C.L. (BSI)


കരുണയ്‍ക്കായുള്ള പ്രാർഥന
ആരോഹണഗീതം

1 സർവേശ്വരാ, കഷ്ടതയുടെ ആഴത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.

2 നാഥാ, എന്റെ നിലവിളി കേൾക്കണമേ, കരുണയ്‍ക്കായുള്ള എന്റെ യാചന ശ്രദ്ധിക്കണമേ.

3 സർവേശ്വരാ, അവിടുന്ന് അകൃത്യങ്ങളുടെ കണക്കു സൂക്ഷിച്ചാൽ, തിരുമുമ്പിൽ നില്‌ക്കാൻ ആർക്കു കഴിയും?

4 എന്നാൽ അങ്ങു പാപം ക്ഷമിക്കുന്നവനാണ്. അതുകൊണ്ടു ഞങ്ങൾ അവിടുത്തോടു ഭയഭക്തിയുള്ളവരായിരിക്കുന്നു.

5 ഞാൻ സർവേശ്വരനായി സർവാത്മനാ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വയ്‍ക്കുന്നു.

6 പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‌ക്കാരെക്കാൾ, ആകാംക്ഷയോടെ ഞാൻ സർവേശ്വരനുവേണ്ടി കാത്തിരിക്കുന്നു.

7 ഇസ്രായേലേ, സർവേശ്വരനിൽ പ്രത്യാശയർപ്പിക്കുക, അവിടുന്നു നിങ്ങളെ സുസ്ഥിരമായി സ്നേഹിക്കുന്നുവല്ലോ. അവിടുന്നു നിങ്ങളെ എപ്പോഴും രക്ഷിക്കുന്നവനും ആകുന്നു.

8 അവിടുന്ന് ഇസ്രായേൽജനത്തെ അവരുടെ എല്ലാ അകൃത്യങ്ങളിൽനിന്നും മോചിപ്പിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan