സങ്കീർത്തനങ്ങൾ 13 - സത്യവേദപുസ്തകം C.L. (BSI)സഹായത്തിനുവേണ്ടിയുള്ള പ്രാർഥന ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം 1 സർവേശ്വരാ, അവിടുന്ന് എത്രകാലം എന്നെ മറന്നുകളയും? എന്നെ എന്നേക്കുമായി വിസ്മരിക്കുമോ? 2 എത്രകാലം അവിടുന്ന് എന്നിൽനിന്നു മുഖം മറയ്‍ക്കും? എത്രകാലം ഞാൻ ആത്മവേദന സഹിക്കണം? എത്രത്തോളം ഞാൻ ഹൃദയവ്യഥ അനുഭവിക്കണം? എത്രത്തോളം ശത്രു എന്റെമേൽ ജയംകൊള്ളും? 3 എന്റെ ദൈവമായ സർവേശ്വരാ, എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ. ഞാൻ മരണനിദ്രയിൽ വീഴാതിരിക്കാൻ, എന്റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ. 4 ‘ഞാനവനെ കീഴടക്കി’ എന്ന് എന്റെ ശത്രു പറയാതിരിക്കട്ടെ. ഞാൻ പരാജയപ്പെടുന്നതു കണ്ട് എന്റെ വൈരികൾ ആഹ്ലാദിക്കാതിരിക്കട്ടെ. 5 അവിടുത്തെ സുസ്ഥിരസ്നേഹത്തിൽ ഞാൻ ആശ്രയിക്കും. എന്റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 6 ഞാൻ സർവേശ്വരനെ വാഴ്ത്തിപ്പാടും; അവിടുന്ന് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India