സങ്കീർത്തനങ്ങൾ 128 - സത്യവേദപുസ്തകം C.L. (BSI)ദൈവഭക്തന്റെ പ്രതിഫലം ആരോഹണഗീതം 1 സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. 2 നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ ഭവിക്കും. 3 നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശയ്‍ക്കു ചുറ്റും ഒലിവുതൈകൾപോലെയും ആയിരിക്കും. 4 സർവേശ്വരൻ തന്റെ ഭക്തനെ ഇപ്രകാരം അനുഗ്രഹിക്കും. 5 സർവേശ്വരൻ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും. ആയുഷ്കാലം മുഴുവൻ നീ യെരൂശലേമിന്റെ ഐശ്വര്യം കാണും. 6 മക്കളുടെ മക്കളെയും നീ കാണും. ഇസ്രായേലിൽ സമാധാനം പുലരട്ടെ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India