സങ്കീർത്തനങ്ങൾ 127 - സത്യവേദപുസ്തകം C.L. (BSI)എല്ലാം സർവേശ്വരന്റെ ദാനം ശലോമോൻ രചിച്ച ആരോഹണഗീതം 1 സർവേശ്വരൻ വീടു പണിയുന്നില്ലെങ്കിൽ, പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. സർവേശ്വരൻ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവല്‌ക്കാർ വൃഥാ ജാഗരിക്കുന്നു. 2 അതിരാവിലെ എഴുന്നേല്‌ക്കുന്നതും വളരെ വൈകി ഉറങ്ങാൻ പോകുന്നതും കഠിനാധ്വാനംചെയ്തു ജീവിക്കുന്നതും വ്യർഥം. അവിടുന്നു താൻ സ്നേഹിക്കുന്നവർക്ക് ഉറങ്ങുമ്പോൾ വേണ്ടതു നല്‌കുന്നു. 3 മക്കൾ സർവേശ്വരന്റെ ദാനമാണ്, ഉദരഫലം അവിടുന്നു നല്‌കുന്ന അനുഗ്രഹം ആകുന്നു. 4 പോരാളിയുടെ കൈയിലെ അസ്ത്രങ്ങൾ പോലെയാണ്, യൗവനത്തിൽ ജനിക്കുന്ന മക്കൾ. 5 അവകൊണ്ട് ആവനാഴി നിറച്ചിരിക്കുന്നവൻ, അനുഗൃഹീതൻ. നഗരവാതില്‌ക്കൽവച്ച് ശത്രുക്കളെ എതിരിടുമ്പോൾ അവന് ലജ്ജിക്കേണ്ടിവരികയില്ല. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India