Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 126 - സത്യവേദപുസ്തകം C.L. (BSI)


തിരിച്ചെത്തിയ പ്രവാസികളുടെ ഗീതം
ആരോഹണഗീതം

1 പ്രവാസികളായിരുന്ന ഞങ്ങളെ സർവേശ്വരൻ സീയോനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ ഞങ്ങൾക്ക് അതൊരു സ്വപ്നമായിത്തോന്നി.

2 അപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു. ആഹ്ലാദംകൊണ്ട് ആർപ്പുവിളിച്ചു. “സർവേശ്വരൻ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു ജനതകൾ പറഞ്ഞു.

3 സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; ഞങ്ങൾ സന്തോഷിക്കുന്നു.

4 നെഗെബിലെ വരണ്ട തോടുകൾ, മഴയാൽ വീണ്ടും നിറയുന്നതുപോലെ, അവിടുന്നു ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ.

5 കണ്ണീരോടെ വിതയ്‍ക്കുന്നവർ, ആനന്ദഘോഷത്തോടെ കൊയ്യുന്നു.

6 വിത്തുചുമന്നു കരഞ്ഞുകൊണ്ടു വിതയ്‍ക്കാൻ പോകുന്നവൻ, കറ്റ ചുമന്ന് ആഹ്ലാദഘോഷത്തോടെ മടങ്ങുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan