Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 125 - സത്യവേദപുസ്തകം C.L. (BSI)


സർവേശ്വരൻ സ്വജനത്തെ സംരക്ഷിക്കുന്നു
ആരോഹണഗീതം

1 സർവേശ്വരനിൽ ആശ്രയിക്കുന്നവൻ, അചഞ്ചലമായി എന്നേക്കും നില്‌ക്കുന്ന സീയോൻപർവതം പോലെയാകുന്നു.

2 പർവതങ്ങൾ യെരൂശലേമിനെ വലയം ചെയ്തിരിക്കുന്നതുപോലെ, സർവേശ്വരൻ തന്റെ ജനത്തെ ഇന്നുമെന്നേക്കും സംരക്ഷിക്കുന്നു.

3 നീതിമാന്മാർ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനു, ദൈവം അവർക്കു നല്‌കിയ ദേശത്തു, ദുഷ്ടന്മാരുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കയില്ല.

4 നല്ലവർക്കും ഹൃദയപരമാർഥികൾക്കും സർവേശ്വരാ, നന്മ ചെയ്യണമേ.

5 ദുർമാർഗങ്ങളിലേക്കു തിരിയുന്നവരെ, ദുഷ്കർമികളോടുകൂടി അവിടുന്നു ശിക്ഷിക്കും. ഇസ്രായേലിൽ സമാധാനം പുലരട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan