Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 124 - സത്യവേദപുസ്തകം C.L. (BSI)


ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു
ദാവീദ് രചിച്ച ആരോഹണഗീതം

1 ഇസ്രായേൽ പറയട്ടെ, സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,

2 ശത്രുക്കൾ നമ്മെ എതിർത്തപ്പോൾ, സർവേശ്വരൻ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,

3 അവരുടെ കോപം നമ്മുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.

4 പെരുവെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ മൂടിക്കളയുമായിരുന്നു.

5 ഇരച്ചുപൊങ്ങുന്ന ജലപ്രവാഹം നമ്മുടെ മീതെ കവിഞ്ഞൊഴുകുമായിരുന്നു.

6 ശത്രുക്കളുടെ സംഹാരത്തിൽനിന്നു നമ്മെ രക്ഷിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.

7 വേട്ടക്കാരന്റെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നാം രക്ഷപെട്ടു. കെണി തകർന്നു നാം രക്ഷപെട്ടിരിക്കുന്നു.

8 ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരനിൽ നിന്നാണു നമ്മുടെ സഹായം വരുന്നത്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan