Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 123 - സത്യവേദപുസ്തകം C.L. (BSI)


കരുണയ്‍ക്കായുള്ള യാചന
ആരോഹണഗീതം

1 സ്വർഗത്തിൽ വാഴുന്ന നാഥാ, തിരുസന്നിധിയിലേക്കു ഞങ്ങൾ കണ്ണുകൾ ഉയർത്തുന്നു.

2 ദാസൻ തന്റെ യജമാനനിലേക്കും ദാസി യജമാനത്തിയിലേക്കും സഹായത്തിനായി നോക്കുന്നതുപോലെ, സർവേശ്വരൻ ഞങ്ങളോടു കരുണ കാട്ടുന്നതുവരെ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ അവിടുത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

3 സർവേശ്വരാ, ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങൾ സഹിക്കാവുന്നതിലേറെ നിന്ദയേറ്റു.

4 സുഖലോലുപരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു, ഞങ്ങൾ മടുത്തിരിക്കുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan