സങ്കീർത്തനങ്ങൾ 121 - സത്യവേദപുസ്തകം C.L. (BSI)ദൈവം എന്റെ സംരക്ഷകൻ ആരോഹണഗീതം 1 ഞാൻ പർവതങ്ങളിലേക്കു കണ്ണുകൾ ഉയർത്തുന്നു, എനിക്കു സഹായം എവിടെനിന്നു വരും? 2 എന്റെ സഹായം സർവേശ്വരനിൽനിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരനിൽനിന്നു തന്നെ. 3 നിന്റെ കാൽ വഴുതുവാൻ അവിടുന്ന് അനുവദിക്കയില്ല. നിന്റെ സംരക്ഷകൻ സദാ ജാഗരൂകനാണ്. 4 ഇസ്രായേലിന്റെ പരിപാലകൻ ഉറങ്ങാതെ ഉണർന്നിരിക്കുന്നു. 5 സർവേശ്വരനാണ് നിന്റെ പരിപാലകൻ. നിനക്കു തണലേകാൻ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്. 6 പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ബാധിക്കയില്ല. 7 സർവ തിന്മകളിൽനിന്നും അവിടുന്നു നിന്നെ സംരക്ഷിക്കും. അവിടുന്നു നിന്റെ ജീവനെ കാത്തുകൊള്ളും. 8 ഇനിമേൽ എന്നും സർവേശ്വരൻ നിന്നെ എല്ലാ ജീവിതവ്യാപാരങ്ങളിലും പരിപാലിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India