Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 120 - സത്യവേദപുസ്തകം C.L. (BSI)


വഞ്ചകരിൽനിന്നു വിടുവിക്കണമേ
ആരോഹണഗീതം

1 എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനോടു നിലവിളിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി.

2 വ്യാജം പറയുന്നവരിൽനിന്നും വഞ്ചന പൊഴിക്കുന്നവരിൽനിന്നും സർവേശ്വരാ, എന്നെ രക്ഷിക്കണമേ,

3 വ്യാജം പറയുന്നവരേ, നിങ്ങൾക്ക് എന്താണു കിട്ടാൻ പോകുന്നത്? ഇനി എന്തു ശിക്ഷയാണ് നിങ്ങൾക്കു കിട്ടേണ്ടത്?

4 പോരാളിയുടെ മൂർച്ചയുള്ള അസ്ത്രങ്ങളും ചുട്ടുപഴുത്ത തീക്കനലുമാണ് നിങ്ങൾക്കു ലഭിക്കാൻ പോകുന്നത്.

5 മേശെക്കിലെ പ്രവാസവും, കേദാർ കൂടാരങ്ങളിലെ വാസവുംപോലെ എന്റെ ജീവിതം ദുരിതപൂർണമായിരിക്കുന്നു.

6 സമാധാനദ്വേഷികളോടൊത്തുള്ള വാസം എനിക്കു മടുത്തു.

7 ഞാൻ സമാധാനത്തിനുവേണ്ടി വാദിക്കുന്നു. എന്നാൽ അവർക്കു പോരാണു പഥ്യം.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan