Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 12 - സത്യവേദപുസ്തകം C.L. (BSI)


സഹായത്തിനായുള്ള അപേക്ഷ
ഗായകസംഘനേതാവിന്; അഷ്ടമരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം

1 സർവേശ്വരാ, ഞങ്ങളെ രക്ഷിക്കണമേ, ദൈവഭക്തർ ഇല്ലാതായിരിക്കുന്നു. വിശ്വസ്തർ അപ്രത്യക്ഷരായിരിക്കുന്നു.

2 എല്ലാവരും അയൽക്കാരനോടു പൊളി പറയുന്നു, അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയങ്ങളിൽ വഞ്ചനയുമാണുള്ളത്.

3 മുഖസ്തുതി പറയുന്ന അധരങ്ങളെയും വമ്പു പറയുന്ന നാവിനെയും സർവേശ്വരാ, അങ്ങ് ഛേദിച്ചുകളയണമേ.

4 നാവുകൊണ്ടു ഞങ്ങൾ ജയിക്കും, അധരങ്ങൾ ഞങ്ങളെ രക്ഷിക്കും. ‘ആർ ഞങ്ങളെ നിയന്ത്രിക്കും’ എന്ന് അവർ വീമ്പടിക്കുന്നു.

5 ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു, എളിയവർ നെടുവീർപ്പിടുന്നു, അതുകൊണ്ടു ഞാനിതാ വരുന്നു അവർ കാംക്ഷിക്കുന്ന സംരക്ഷണം ഞാൻ അവർക്കു നല്‌കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

6 സർവേശ്വരന്റെ വാഗ്ദാനങ്ങൾ നിർവ്യാജമാണ്. ഏഴു പ്രാവശ്യം ഉലയിൽ കാച്ചിയ വെള്ളി പോലെയാണവ.

7-8 ദുഷ്ടർ എല്ലായിടത്തും ചുറ്റിനടക്കുന്നു. എല്ലാവരും വഷളത്തത്തെ പുകഴ്ത്തുന്നു. സർവേശ്വരാ, ഞങ്ങളെ കാത്തുകൊള്ളണമേ, ഇവരിൽനിന്നു ഞങ്ങളെ പരിപാലിക്കണമേ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan