സങ്കീർത്തനങ്ങൾ 114 - സത്യവേദപുസ്തകം C.L. (BSI)ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ 1 ഇസ്രായേൽജനം ഈജിപ്തിൽനിന്ന്, അതേ, യാക്കോബിന്റെ സന്തതികൾ അന്യനാട്ടിൽനിന്നു പുറപ്പെട്ടപ്പോൾ, 2 യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടുത്തെ രാജ്യവും ആയിത്തീർന്നു. 3 സമുദ്രം അതു കണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങി. 4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി. 5 ഹേ, സമുദ്രമേ, നീ ഓടിയകലുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്? 6 മലകളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും, കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്ത്? 7 ഭൂമിയേ, സർവേശ്വരന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ തന്നെ വിറകൊള്ളുക. 8 അവിടുന്നു പാറയെ ജലാശയവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India