സങ്കീർത്തനങ്ങൾ 11 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരനിലുള്ള ആശ്രയം ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം 1 സർവേശ്വരനിൽ ഞാൻ അഭയം തേടുന്നു, പക്ഷിയെപ്പോലെ പറന്നുപോയി പർവതങ്ങളിൽ ഒളിക്കൂ എന്നു നിങ്ങൾക്കെന്നോടു പറയാൻ കഴിയുമോ? 2 പരമാർഥഹൃദയമുള്ളവരെ ഇരുട്ടത്ത് എയ്യേണ്ടതിന്, ദുഷ്ടന്മാർ വില്ലു കുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു. 3 അടിത്തറ തകർക്കപ്പെട്ടാൽ നീതിമാൻ എന്തു ചെയ്യും? 4 സർവേശ്വരൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. അവിടുത്തെ സിംഹാസനം സ്വർഗത്തിലാണ്. അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു, അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. 5 സജ്ജനത്തെയും ദുർജനത്തെയും അവിടുന്നു പരിശോധിക്കുന്നു. അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്. 6 ദുർജനത്തിന്മേൽ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വർഷിക്കും. ഉഷ്ണക്കാറ്റാണ് ദൈവം അവർക്കു നല്‌കുന്ന ഓഹരി. 7 സർവേശ്വരൻ നീതിമാനാണ്. അവിടുന്നു നീതിനിഷ്ഠമായ പ്രവൃത്തികൾ ഇഷ്ടപ്പെടുന്നു. നേരുള്ളവർ അവിടുത്തെ മുഖം ദർശിക്കും. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India