സങ്കീർത്തനങ്ങൾ 100 - സത്യവേദപുസ്തകം C.L. (BSI)സർവേശ്വരന്റെ ജനം 1 സമസ്തലോകവും സർവേശ്വരന് ആർപ്പിടട്ടെ. 2 സന്തോഷത്തോടെ സർവേശ്വരനെ ആരാധിക്കട്ടെ. ആനന്ദഗീതത്തോടെ തിരുസന്നിധിയിൽ വരട്ടെ. 3 സർവേശ്വരനാണ് ദൈവമെന്നറിയുവിൻ, അവിടുന്നു നമ്മെ സൃഷ്‍ടിച്ചു. നാം അവിടുത്തേക്കുള്ളവർ. നാം അവിടുത്തെ ജനവും അവിടുന്നു മേയ്‍ക്കുന്ന ആടുകളുംതന്നെ. 4 സ്തോത്രത്തോടെ അവിടുത്തെ ആലയത്തിന്റെ കവാടത്തിലും സ്തുതികളോടെ അവിടുത്തെ അങ്കണത്തിലും പ്രവേശിക്കുവിൻ. 5 അവിടുത്തേക്കു സ്തോത്രം അർപ്പിക്കുവിൻ. അവിടുത്തെ നാമത്തെ പ്രകീർത്തിക്കുവിൻ. സർവേശ്വരൻ നല്ലവനാണ്. അവിടുത്തെ അചഞ്ചലസ്നേഹം എന്നും നിലനില്‌ക്കുന്നു. അവിടുത്തെ വിശ്വസ്തത ശാശ്വതമത്രേ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India