Biblia Todo Logo
Bìoball air-loidhne

- Sanasan -

സംഖ്യാപുസ്തകം 17 - സത്യവേദപുസ്തകം C.L. (BSI)


അഹരോന്റെ വടി

1 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:

2 “ഒരു ഗോത്രത്തിന്റെ നേതാവിൽനിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തിൽനിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാൻ ജനത്തോടു പറയുക. ഓരോ നേതാവിന്റെയും പേര് അവനവന്റെ വടിയിൽ എഴുതണം.

3 ലേവിഗോത്രത്തിന്റെ വടിയിൽ അഹരോന്റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്.

4 തിരുസാന്നിധ്യകൂടാരത്തിൽ, ഞാൻ നിങ്ങൾക്കു ദർശനം നല്‌കുന്ന ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പിൽ അവ വയ്‍ക്കണം.

5 ഞാൻ തിരഞ്ഞെടുക്കുന്ന ആളിന്റെ വടി തളിർക്കും; അങ്ങനെ നിങ്ങൾക്ക് എതിരെയുള്ള ഇസ്രായേൽജനത്തിന്റെ പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും.”

6 മോശ ഇസ്രായേൽജനതയോടു സംസാരിച്ചു. ഒരു ഗോത്രത്തിന് ഒരു വടി വീതം പന്ത്രണ്ടു വടികൾ ഗോത്രനേതാക്കന്മാർ മോശയെ ഏല്പിച്ചു; അഹരോന്റെ വടിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

7 വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരന്റെ മുമ്പിൽ വച്ചു.

8 അടുത്ത ദിവസം മോശ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചപ്പോൾ ലേവിഗോത്രത്തിനുവേണ്ടി വച്ച അഹരോന്റെ വടി മുളപൊട്ടി തളിർത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ടു.

9 മോശ വടികളെല്ലാം സർവേശ്വരസന്നിധിയിൽനിന്ന് എടുത്ത് ഇസ്രായേൽജനത്തിന്റെ അടുക്കൽ കൊണ്ടുവന്നു; ഗോത്രനേതാക്കന്മാർ തങ്ങളുടെ വടികൾ നോക്കി എടുത്തു.

10 സർവേശ്വരൻ മോശയോടു കല്പിച്ചു: “അഹരോന്റെ വടി ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പാകെ തിരികെ വയ്‍ക്കുക; അതു മത്സരികൾക്ക് അടയാളമായിരിക്കട്ടെ. എനിക്കെതിരായ അവരുടെ പിറുപിറുപ്പ് അങ്ങനെ അവസാനിക്കുകയും അവർ മരിക്കാതിരിക്കുകയും ചെയ്യുമല്ലോ.”

11 സർവേശ്വരൻ കല്പിച്ചതുപോലെ മോശ ചെയ്തു.

12 ഇസ്രായേൽജനം മോശയോടു പറഞ്ഞു: “ഇതാ ഞങ്ങളെല്ലാം മരിക്കുന്നു; ഞങ്ങൾ ഒന്നൊഴിയാതെ നശിക്കുന്നു.

13 സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു. ഞങ്ങളെല്ലാവരും നശിക്കണമോ?”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan