Biblia Todo Logo
Bìoball air-loidhne

- Sanasan -

നെഹെമ്യാവ് 7 - സത്യവേദപുസ്തകം C.L. (BSI)

1 ഞാൻ മതിലിന്റെ പണി പൂർത്തിയാക്കി കതകുകൾ വച്ചു പിടിപ്പിച്ചു. ദ്വാരപാലകരെയും ഗായകരെയും ലേവ്യരെയും നിയമിച്ചു.

2 പിന്നീട് ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപൻ ഹനന്യായെയും യെരൂശലേമിന്റെ ഭരണാധികാരികളായി നിയമിച്ചു. ഹനന്യാ മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്‍ക്കുന്നതുവരെ യെരൂശലേം നഗരകവാടങ്ങൾ തുറക്കരുത്; വാതിലുകൾ അടച്ചു കുറ്റിയിടുന്നത് നിങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കണം. യെരൂശലേംനിവാസികളിൽനിന്നു വേണം കാവല്‌ക്കാരെ നിയമിക്കാൻ. അവർ അവരവരുടെ വീടുകളുടെ മുമ്പിൽ കാവൽ നില്‌ക്കണം.

4 യെരൂശലേം നഗരം വളരെ വിശാലമായിരുന്നു; എന്നാൽ ജനം കുറവായിരുന്നു. വീടുകൾ പണിതിരുന്നില്ല.


മടങ്ങിവന്ന പ്രവാസികൾ
( എസ്രാ 2:1-70 )

5 വംശാവലി അനുസരിച്ചു പേരുകൾ രേഖപ്പെടുത്താൻ പ്രഭുക്കന്മാരെയും പ്രമാണികളെയും ജനങ്ങളെയും വിളിച്ചുകൂട്ടുന്നതിന് എന്റെ ദൈവം എനിക്കു പ്രേരണ നല്‌കി. ആദ്യം യെരൂശലേമിലേക്കു മടങ്ങിവന്നവരുടെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന ഒരു പുസ്‍തകം എനിക്കു കിട്ടി. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു:

6 “ബാബിലോൺരാജാവായ നെബുഖദ്നേസർ പിടിച്ചുകൊണ്ടുപോയ പ്രവാസികളിൽ അനേകം പേർ സ്വതന്ത്രരായി സ്വന്തപട്ടണങ്ങളിലേക്കു മടങ്ങിവന്നു.

7 സെരുബ്ബാബേൽ, യേശുവ, നെഹെമ്യാ, അസര്യാ, രയമ്യാ, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരുടെ നേതൃത്വത്തിലാണ് അവർ യെരൂശലേമിലേക്കും യെഹൂദ്യയിലേക്കും മടങ്ങിവന്നത്. ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ:

8 പരോശിന്റെ കുടുംബത്തിൽ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ട്;

9 ശെഫത്യായുടെ കുടുംബത്തിൽ മുന്നൂറ്റെഴുപത്തിരണ്ട്.

10 ആരഹിന്റെ കുടുംബത്തിൽ അറുനൂറ്റമ്പത്തിരണ്ട്;

11 പഹത്ത്-മോവാബ് വംശക്കാരായ യേശുവയുടെയും യോവാബിന്റെയും കുടുംബങ്ങളിൽ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്;

12 ഏലാമിന്റെ കുടുംബത്തിൽ ആയിരത്തിരുനൂറ്റമ്പത്തിനാല്;

13 സത്ഥൂവിന്റെ കുടുംബത്തിൽ എണ്ണൂറ്റി നാല്പത്തഞ്ച്;

14 സക്കായിയുടെ കുടുംബത്തിൽ എഴുനൂറ്ററുപത്;

15 ബിന്നൂയിയുടെ കുടുംബത്തിൽ അറുനൂറ്റി നാല്പത്തെട്ട്,

16 ബേബായിയുടെ കുടുംബത്തിൽ അറുനൂറ്റി ഇരുപത്തെട്ട്;

17 അസ്ഗാദിന്റെ കുടുംബത്തിൽ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്;

18 അദോനീക്കാമിന്റെ കുടുംബത്തിൽ അറുനൂറ്ററുപത്തേഴ്;

19 ബിഗ്വായിയുടെ കുടുംബത്തിൽ രണ്ടായിരത്തറുപത്തേഴ്;

20 ആദീന്റെ കുടുംബത്തിൽ അറുനൂറ്റമ്പത്തഞ്ച്;

21 ഹിസ്കീയായുടെ പുത്രനായ ആതേരിന്റെ കുടുംബത്തിൽ തൊണ്ണൂറ്റെട്ട്;

22 ഹാശൂമിന്റെ കുടുംബത്തിൽ മുന്നൂറ്റിരുപത്തെട്ട്;

23 ബേസായിയുടെ കുടുംബത്തിൽ മുന്നൂറ്റിരുപത്തിനാല്;

24 ഹാരീഫിന്റെ കുടുംബത്തിൽ നൂറ്റിപന്ത്രണ്ട്.

25 ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്;

26 ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്;

27 അനാഥോത്യർ നൂറ്റിരുപത്തെട്ട്;

28 ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്.

29 കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവിടങ്ങളിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്;

30 രാമാക്കാരും ഗേബക്കാരും കൂടെ അറുനൂറ്റിയിരുപത്തൊന്ന്. മിക്മാസ്യർ നൂറ്റിയിരുപത്തിരണ്ട്.

31-32 ബേഥേൽക്കാരും ഹായീക്കാരും കൂടെ നൂറ്റിയിരുപത്തിമൂന്ന്; മറ്റേ നെബോവ്യർ അമ്പത്തിരണ്ട്;

33-34 മറ്റേ ഏലാവ്യർ ആയിരത്തിയിരുനൂറ്റമ്പത്തിനാല്;

35 ഹാരീമിന്റെ കുടുംബത്തിൽ മുന്നൂറ്റിയിരുപത്;

36 യെരീഹോ നിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്;

37 ലോദ്യരും ഹാദീദ്യരും ഓനോവ്യരും കൂടി എഴുനൂറ്റിയിരുപത്തൊന്ന്;

38 സേനായാക്കാർ മൂവായിരത്തിത്തൊള്ളായിരത്തി മുപ്പത്.

39 പുരോഹിതന്മാർ: യേശുവയുടെ സന്താനപരമ്പരയിൽ യെദായായുടെ കുടുംബത്തിൽ തൊള്ളായിരത്തെഴുപത്തിമൂന്ന്;

40 ഇമ്മേരിന്റെ കുടുംബത്തിൽ ആയിരത്തമ്പത്തിരണ്ട്;

41 പശ്ഹൂരിന്റെ കുടുംബത്തിൽ ആയിരത്തിരുനൂറ്റി നാല്പത്തേഴ്;

42 ഹാരീമിന്റെ കുടുംബത്തിൽ ആയിരത്തിപ്പതിനേഴ്.

43 ലേവ്യർ: ഹോദെവയുടെ സന്താനപരമ്പരയിൽ കദ്മീയേലിന്റെ പുത്രൻ യേശുവയുടെ കുടുംബക്കാർ എഴുപത്തിനാല്.

44 ഗായകന്മാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.

45 ദ്വാരപാലകന്മാർ: ശല്ലൂം, ആതേർ, തൽമോൻ, അക്കൂബ്, ഹതീത, ശോബായ് എന്നിവരുടെ പുത്രന്മാർ ആകെ നൂറ്റിമുപ്പത്തെട്ട്.

46 ദേവാലയദാസന്മാർ: സീഹ, ഹസൂഫ,

47 തബ്ബായോത്, കേരോസ്, സീയാ, പാദോൻ,

48-49 ലെബാന, ഹഗാബ, സൽമായി, ഹാനാൻ,

50 ഗിദ്ദേൽ, ഗാഹർ, രെയായ്യാ, രെസീൻ, നെക്കോദ,

51-52 ഗസ്സാം, ഉസ്സ, പാസേഹാ, ബേസായി, മെയൂന്യർ,

53 നെഫീത്യർ, ബക്ക്ബൂക്ക്, ഹക്കൂഫ,

54 ഹർഹൂർ, ബസ്ലീത്ത്, മെഹീദ, ഹർശ, ബർക്കോസ്,

55-56 സീസെര, തേമഹ്, നെസീഹാ, ഹതീഫ എന്നിവരുടെ പുത്രന്മാരാകുന്നു.

57 ശലോമോന്റെ ദാസന്മാരുടെ പുത്രന്മാർ: സോതായി,

58 സോഫേരെത്ത്, പെരീദ, യാല, ദർക്കോൻ,

59 ഗിദ്ദേൽ, ശെഫത്യാ, ഹത്തീൽ, പോഖെരെത്ത്-സെബായീം, ആമോൻ ഇവരുടെ പുത്രന്മാർ.

60 ദേവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പുത്രന്മാരും കൂടെ ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.

61 തേൽ -മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങി വന്നവർക്ക് അവർ ഇസ്രായേല്യർ തന്നെയെന്നതിന് പിതൃഭവനമോ വംശോൽപത്തിയോ തെളിയിക്കാൻ കഴിഞ്ഞില്ല.

62 ദെലായായുടെയും തോബീയായുടെയും നെക്കോദയുടെയും പുത്രന്മാർ ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.

63 പുരോഹിതരിൽ: ഹോബയുടെയും ഹക്കോസ്സിന്റെയും ബർസില്ലായുടെയും പുത്രന്മാർ. ബർസില്ലാ കുടുംബക്കാരുടെ പൂർവികൻ ഗിലെയാദുകാരനായ ബർസില്ലായുടെ ഒരു പുത്രിയെ വിവാഹം കഴിച്ചു. അതുകൊണ്ടാണ് അവർ ആ പേരിൽ അറിയപ്പെടുന്നത്.

64 അവരുടെ വംശാവലിരേഖ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല; അതുകൊണ്ട് അവരെ അശുദ്ധരായി കരുതി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

65 ഊരീമും തുമ്മീമും ധരിച്ചു ശുശ്രൂഷചെയ്യുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ വിശുദ്ധഭോജനത്തിൽ പങ്കെടുക്കരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.

66 ജനം ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേർ.

67 കൂടാതെ, ദാസീദാസന്മാരായി ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴു പേരും ഗായികാഗായകന്മാരായി ഇരുനൂറ്റി നാല്പത്തഞ്ചു പേരും ഉണ്ടായിരുന്നു.

68 എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും

69 നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിയിരുപതു കഴുതകളും അവർക്കുണ്ടായിരുന്നു.

70 പിതൃഭവനത്തലവന്മാർ നിർമ്മാണപ്രവർത്തനങ്ങൾക്കു സംഭാവനകൾ നല്‌കി; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു തളികകളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു നല്‌കി.

71 പിതൃഭവനത്തലവന്മാരിൽ ചിലർ നിർമ്മാണശേഖരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തി ഇരുനൂറു മാനേ വെള്ളിയും ദാനം ചെയ്തു.

72 മറ്റുള്ളവർ ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും നല്‌കി.

73 പുരോഹിതർ, ലേവ്യർ, ദ്വാരപാലകർ, ഗായകർ, ദേവാലയശുശ്രൂഷകർ തുടങ്ങിയ ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ പാർത്തു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan