ഇയ്യോബ് 25 - സത്യവേദപുസ്തകം C.L. (BSI)ബിൽദാദ് വീണ്ടും സംസാരിക്കുന്നു 1 അതിന് ശൂഹ്യനായ ബിൽദാദ് പറഞ്ഞു: 2 “ദൈവം സർവാധിപതിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു; ഉന്നതസ്വർഗത്തിൽ അവിടുന്നു സമാധാനം സ്ഥാപിക്കുന്നു. 3 അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ? ആരുടെ മേലാണ് അവിടുത്തെ പ്രകാശം ഉദിക്കാത്തത്? 4 പിന്നെങ്ങനെ അവിടുത്തെ മുമ്പിൽ നീതിമാനാകാൻ മനുഷ്യനു കഴിയും? സ്‍ത്രീയിൽനിന്നു ജനിച്ചവനു നിർമ്മലനാകാൻ കഴിയുമോ? 5 അവിടുത്തെ ദൃഷ്‍ടിയിൽ ഇതാ ചന്ദ്രൻപോലും നിഷ്പ്രഭം; നക്ഷത്രങ്ങളും നിഷ്കളങ്കമല്ല. 6 എങ്കിൽ വെറും പുഴുവും കൃമിയുമായ മനുഷ്യന്റെ സ്ഥിതി എന്ത്?” |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India