Biblia Todo Logo
Bìoball air-loidhne

- Sanasan -

യിരെമ്യാവ് 47 - സത്യവേദപുസ്തകം C.L. (BSI)


ഫെലിസ്ത്യർക്കുള്ള സന്ദേശം

1 ഫറവോ ഗസ്സയെ ആക്രമിക്കുന്നതിനുമുമ്പ്, ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്.

2 അവിടുന്ന് അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്നു വെള്ളമുയർന്നു വരുന്നു; അതു വലിയ പ്രവാഹമായിത്തീരും; ആ പ്രവാഹത്തിൽ ദേശവും അതിലുള്ളതൊക്കെയും നഗരവും അതിലെ നിവാസികളും മുങ്ങിപ്പോകും; ജനം നിലവിളിക്കും; ദേശവാസികളെല്ലാം വിലപിക്കും.

3 അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഇരമ്പലും അവയുടെ ചക്രങ്ങൾ ഉരുളുന്ന ശബ്ദവും കേട്ടു പിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടുന്നു; അത്ര ദുർബലമാണ് അവരുടെ കരങ്ങൾ.

4 സകല ഫെലിസ്ത്യരെയും സോരിലും സീദോനിലുമുള്ള അവരുടെ എല്ലാ സഹായികളെയും നശിപ്പിക്കുന്ന ദിവസം വരുന്നു; സർവേശ്വരൻ തീരദേശമായ കഫ്തോറിൽ അവശേഷിച്ച ഫെലിസ്ത്യരെ നശിപ്പിക്കും.

5 ഗസ്സാനിവാസികൾ വിലാപസൂചകമായി തല മുണ്ഡനം ചെയ്തിരിക്കുന്നു; അസ്കലോൻ നശിച്ചുകഴിഞ്ഞു; അനാക്കീമിൽ ശേഷിച്ചിരിക്കുന്നവരേ, നിങ്ങൾ എത്രകാലം സ്വയം മുറിവേല്പിക്കും?

6 സർവേശ്വരന്റെ വാളേ! എന്നു നീ വിശ്രമിക്കും? നിന്റെ ഉറയിലേക്കു മടങ്ങി ശാന്തമായിരിക്കുക.

7 സർവേശ്വരന്റെ കല്പന കൊടുത്തിരിക്കെ എങ്ങനെ അതു നിശ്ചലമായിരിക്കും; അസ്കലോനും കടൽത്തീരത്തിനും എതിരെ അവിടുന്ന് അതിനെ നിയോഗിച്ചിരിക്കുന്നു.”

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan