Biblia Todo Logo
Bìoball air-loidhne

- Sanasan -

യെശയ്യാവ് 4 - സത്യവേദപുസ്തകം C.L. (BSI)

1 അന്ന് ഏഴു സ്‍ത്രീകൾ ഒരുവനെ പിടിച്ചു നിർത്തി പറയും: “ഞങ്ങൾ സ്വന്തം പ്രയത്നംകൊണ്ടു ജീവിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. താങ്കൾ ഞങ്ങളുടെ ഭർത്താവാണെന്നു പറഞ്ഞാൽ മാത്രം മതി. അങ്ങനെ ഞങ്ങളുടെ അപമാനം അകറ്റിയാലും.”


യെരൂശലേം പുനരുദ്ധരിക്കപ്പെടുന്നു

2 അന്നു സർവേശ്വരൻ വളർത്തിയ ശാഖ മനോഹരവും മഹിമയുറ്റതും ആയിരിക്കും. ദേശം നല്‌കുന്ന ഫലം ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അഭിമാനവും മഹത്ത്വവും ആയിരിക്കും.

3 സർവേശ്വരൻ ന്യായവിധിയുടെയും ദഹനത്തിന്റെയും തീക്കാറ്റയച്ച് യെരൂശലേമിലെ സ്‍ത്രീകളുടെ മാലിന്യം കഴുകിക്കളയുകയും യെരൂശലേമിന്റെ രക്തക്കറ തുടച്ചുനീക്കുകയും ചെയ്യുമ്പോൾ,

4 ജീവനോടെ ശേഷിക്കുന്ന എല്ലാവരും വിശുദ്ധർ എന്നു വിളിക്കപ്പെടും.

5 അപ്പോൾ അവിടുന്നു സീയോൻപർവതത്തിന്മേലും അവിടെ സമ്മേളിക്കുന്നവരുടെമേലും പകൽ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ പ്രകാശവും സ്ഥാപിക്കും. അവിടുത്തെ മഹത്ത്വം എല്ലാറ്റിനും മുകളിൽ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും.

6 അതു പകൽ തണലേകും. കൊടുങ്കാറ്റിലും മഴയിലും രക്ഷാസങ്കേതവും ആയിരിക്കും.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan