Biblia Todo Logo
Bìoball air-loidhne

- Sanasan -

ഹോശേയ 6 - സത്യവേദപുസ്തകം C.L. (BSI)


ജനങ്ങളുടെ കപടമായ അനുതാപം

1 അവർ പറയും: വരുവിൻ, നമുക്കു സർവേശ്വരന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും.

2 രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവൻ നല്‌കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പിൽ ജീവിക്കും.

3 സർവേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാൻ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിർക്കുന്ന പുതുമഴപോലെ അവിടുന്നു വരും.

4 ഇസ്രായേലേ, ഞാൻ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാൻ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർകാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു.

5 അതിനാൽ പ്രവാചകന്മാർ മുഖേന ഞാൻ അവരെ വെട്ടിവീഴ്ത്തി; എന്റെ വചനങ്ങളാൽ ഞാൻ അവരെ സംഹരിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.

6 ബലിയല്ല, സുസ്ഥിരമായ സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്. ഹോമയാഗത്തെക്കാൾ എനിക്കു പ്രസാദകരം ദൈവജ്ഞാനമാണ്.

7 എന്നാൽ ആദാമിൽവച്ച് അവർ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് അവർ എന്നോട് അവിശ്വസ്തത കാട്ടി.

8 ഗിലെയാദ് ദുഷ്കർമികളുടെ നഗരമാണ്. അവിടെ രക്തപ്പുഴ ഒഴുകുന്നു.

9 പതിയിരിക്കുന്ന കൊള്ളക്കാരെപ്പോലെ പുരോഹിതന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നു. ശെഖേമിലേക്കുള്ള വഴിയിൽ കൊലപാതകം നടത്തുന്നു. അതേ, അവർ നീചകൃത്യം ചെയ്യുന്നു.

10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭീകരകാര്യം കണ്ടിരിക്കുന്നു. എഫ്രയീമിന്റെ വേശ്യാവൃത്തിതന്നെ. ഇസ്രായേൽ മലിനയായിത്തീർന്നു.

11 യെഹൂദായേ, നിനക്കും ഒരു ശിക്ഷാദിവസം നിശ്ചയിച്ചിട്ടുണ്ട്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan