എസ്ഥേർ 10 - സത്യവേദപുസ്തകം C.L. (BSI)1 അഹശ്വേരോശ്‍രാജാവ് ദേശത്തിനും തീരദേശങ്ങൾക്കും നികുതി ഏർപ്പെടുത്തി. 2 അദ്ദേഹത്തിന്റെ വീരപരാക്രമങ്ങളും മൊർദ്ദെഖായിക്ക് അദ്ദേഹം നല്‌കിയ ഉന്നതസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങളും മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 3 യെഹൂദനായ മൊർദ്ദെഖായിക്ക് അഹശ്വേരോശ്‍രാജാവിന്റെ തൊട്ടടുത്ത പദവി ആയിരുന്നു നല്‌കിയിരുന്നത്. അയാൾ യെഹൂദരുടെ ഇടയിൽ ഉന്നതനും വിപുലമായ സഹോദരഗണത്തിൽ സുസമ്മതനും ആയിരുന്നു. സ്വജനത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി അയാൾ പ്രവർത്തിച്ചു. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India