Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 8 - സത്യവേദപുസ്തകം C.L. (BSI)


ബെന്യാമീന്റെ ഗോത്രക്കാർ

1 ബെന്യാമീന്റെ പുത്രന്മാർ പ്രായക്രമത്തിൽ: ബേല, അശ്ബേൽ, അഹ്രഹ്, നോഹാ, രഫാ.

2-3 ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേര, അബീഹൂദ്, അബീശൂവ,

4 നയമാൻ, അഹോഹ്, ഗേര,

5-6 ശെഫൂഫാൻ, ഹൂരാം. ഏഹൂദിന്റെ പുത്രന്മാർ ഗേബനിവാസികളുടെ പിതൃഭവനങ്ങളിൽ തലവന്മാരായിരുന്നു.

7 അവരാണ് നയമാൻ, അഹീയാ, ഗേര എന്നിവർ. അവരെ മാനഹാത്തിലേക്കു പ്രവാസികളായി കൊണ്ടുപോയി. ഹുസ്സയുടെയും അഹീഹൂദിന്റെയും പിതാവായ ഗേരയാണ് പ്രവാസത്തിൽ അവരെ നയിച്ചത്.

8 ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബുദേശത്ത് ആയിരിക്കുമ്പോൾ ശഹരയീമിനു ഭാര്യയായ ഹോദേശിൽ യോബാബ്,

9 സിബ്യാ, മേശാ, മൽക്കാം, യെവൂസ്, സാഖ്യാ, മിർമ്മാ എന്നിവർ ജനിച്ചു.

10 ഇവർ അയാളുടെ പിതൃഭവനങ്ങളുടെ തലവന്മാരായിത്തീർന്നു.

11 ഹൂശീമിൽ അയാൾക്ക് അബീത്തുബും എല്പയലും ജനിച്ചു.

12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശേമെർ. ഓനോയും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും ശേമെർ നിർമ്മിച്ചു.


ബെന്യാമീൻഗോത്രക്കാർ-ഗത്തിലും അയ്യാലോനിലും

13 അയ്യാലോൻനിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്ന ബെരീയായും ശേമയും ഗത്ത്നിവാസികളെ ഓടിച്ചുകളഞ്ഞു.

14 ബെരീയായുടെ പുത്രന്മാർ: അഹ്യോ, ശാശക്, യെരേമോത്ത്,

15-16 സെബദ്യാ, അരാദ്, ഏദെർ, മീഖായേൽ, യിശ്പാ, യോഹാ.


ബെന്യാമീൻഗോത്രക്കാർ-യെരൂശലേമിൽ

17 എല്പയലിന്റെ പുത്രന്മാർ: സെബദ്യാ, മെശുല്ലാം, ഹിസ്കി,

18 ഹേബെർ, ഇശ്മെരായി, ഇസ്ലിയാ, യോബാബ്.

19 ശിമിയുടെ പുത്രന്മാർ: യാക്കീം,

20 സിക്രി, സബ്ദി, എലിയേനായി, സില്ലെഥായി,

21 എലീയേൽ, അദായാ, ബെരായ, ശിമ്രാത്ത്.

22 ശാശക്കിന്റെ പുത്രന്മാർ: ഇശ്ഫാൻ, ഏബെർ,

23 എലീയേൽ, അബ്‍ദോൻ, സിക്രി, ഹാനാൻ,

24-25 ഹനന്യാ, ഏലാം, അന്ഥോഥ്യാ, ഇഫ്ദേയാ, പെനൂവേൽ.

26 യെരോഹാമിന്റെ പുത്രന്മാർ: ശംശെരായി, ശെഹര്യാ,

27 അഥല്യാ, യാരെശ്യാ, എലീയാ, സിക്രി.

28 ഇവർ എല്ലാവരും അവരവരുടെ കാലത്തു പിതൃഭവനത്തലവന്മാരും പ്രമുഖരും ആയിരുന്നു. ഇവർ യെരൂശലേമിൽ പാർത്തു.


ബെന്യാമീൻഗോത്രക്കാർ-ഗിബെയോനിലും യെരൂശലേമിലും

29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ പാർത്തു. അവന്റെ ഭാര്യ മയഖാ.

30 യെയീയേലും അവന്റെ പുത്രന്മാരിൽ ആദ്യപുത്രൻ അബ്‍ദോൻ, സൂർ, കീശ്, ബാൽ, നാദാബ്, ഗെദോർ,

31 അഹ്യോ, സേഖെർ, എന്നിവരും ഗിബെയോനിൽ പാർത്തു.

32 മിക്ലോത്തും പുത്രൻ ശിമെയയും ചാർച്ചക്കാരോടൊപ്പം യെരൂശലേമിൽ പാർത്തു.


ശൗൽ രാജകുടുംബം

33 നേരിന്റെ പുത്രൻ കീശ്, കീശിന്റെ പുത്രൻ ശൗൽ, ശൗലിന്റെ പുത്രന്മാർ: യോനാഥാൻ, മൽക്കീശുവ, അബീനാദാബ്, എശ്-ബാൽ.

34 യോനാഥാന്റെ പുത്രൻ മെരിബ്ബാൽ, അയാളുടെ പുത്രൻ മീഖാ.

35 മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.

36 ആഹാസിന്റെ പുത്രൻ യെഹോവദ്ദാ. അയാളുടെ പുത്രന്മാർ: അലേമെത്ത്, അസ്മാവെത്ത്, സിമ്രി.

37 സിമ്രിയുടെ പുത്രൻ മോസ; അയാളുടെ പുത്രൻ ബിനെയ. ബിനെയയുടെ പുത്രൻ രാഫാ. അയാളുടെ പുത്രൻ എലാസാ. അവന്റെ പുത്രൻ ആസേൽ.

38 ആസേലിന്റെ പുത്രന്മാർ: അസ്രീക്കാം, ബൊഖ്രൂം, ഇശ്മായേൽ, ശെര്യാ, ഓബദ്യാ, ഹാനാൻ എന്നിങ്ങനെ ആകെ ആറു പേർ.

39 അവന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: ആദ്യപുത്രൻ ഊലാം, രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.

40 ഊലാമിന്റെ പുത്രന്മാർ വീരയോദ്ധാക്കളും വില്ലാളികളുമായിരുന്നു. അനേകം പുത്രന്മാരും പൗത്രന്മാരും അവർക്കുണ്ടായി. അവരുടെ എണ്ണം ആകെ നൂറ്റമ്പത്. ഇവരെല്ലാവരും ബെന്യാമീൻഗോത്രക്കാരാണ്.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan