1 ദിനവൃത്താന്തം 3 - സത്യവേദപുസ്തകം C.L. (BSI)ദാവീദ്‍രാജാവിന്റെ മക്കൾ 1 ഹെബ്രോനിൽ വച്ചു ദാവീദിനു ജനിച്ച പുത്രന്മാർ: ജെസ്രീൽക്കാരി അഹീനോവാമിൽ ജനിച്ച അമ്നോൻ ആദ്യജാതനും കർമ്മേൽകാരി അബീഗയിലിൽ ജനിച്ച ദാനീയേൽ രണ്ടാമനും 2 ഗെശൂർരാജാവായ തൽമായിയുടെ പുത്രി മയഖായിൽ ജനിച്ച അബ്ശാലോം മൂന്നാമനും ഹഗ്ഗീത്തിൽ ജനിച്ച അദോനീയാ നാലാമനും 3 അബീതാലിൽ ജനിച്ച ശെഫത്യാ അഞ്ചാമനും എഗ്ലായിൽ ജനിച്ച ഇഥ്രെയാം ആറാമനും ആയിരുന്നു. 4 ഹെബ്രോനിൽ ദാവീദ് ഏഴര വർഷം ഭരിച്ചു. അവിടെവച്ചാണ് ഈ ആറു പുത്രന്മാർ ജനിച്ചത്. യെരൂശലേമിൽ ദാവീദ് മുപ്പത്തിമൂന്നു വർഷം ഭരണം നടത്തി. 5 അവിടെവച്ചു ജനിച്ച പുത്രന്മാർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവയിൽ ജനിച്ച ശിമേയ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലു പേർ. 6 ഇബ്ഹാർ, എലീശാമ, എലീഫേലെത്ത്, 7 നോഗഹ്, നേഫെഗ്, യാഫീയ, എലീശാമ, 8 എല്യാദ, എലീഫേലെത് എന്നീ ഒമ്പതു പേർ; ഉപഭാര്യമാരിൽ ജനിച്ചവരെ കൂടാതെ ദാവീദിനു ജനിച്ച പുത്രന്മാരാണ് ഇവർ. 9 താമാർ എന്നൊരു സഹോദരിയും ഇവർക്കുണ്ടായിരുന്നു. ശലോമോൻരാജാവിന്റെ പിൻഗാമികൾ 10 ശലോമോന്റെ പിൻതുടർച്ചക്കാർ: രെഹബെയാം. അബീയാ, ആസ, യെഹോശാഫാത്ത്, യെഹോരാം, 11-12 അഹസ്യാ, യോവാശ്, അമസ്യാ, 13 അസര്യാ, യോഥാം, ആഹാസ്, ഹിസ്കീയാ, മനശ്ശെ, ആമോൻ, യോശീയാ. 14-15 യോശീയായുടെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ, രണ്ടാമൻ യെഹോയാക്കീം, മൂന്നാമൻ സിദെക്കീയാ, നാലാമൻ ശല്ലൂം. 16 യെഹോയാക്കീമിന്റെ പുത്രൻ യെഖൊന്യാ അവന്റെ പുത്രൻ സിദെക്കീയാ. യെഖൊന്യായുടെ പിൻഗാമികൾ 17 തടവുകാരനാക്കപ്പെട്ട യെഖൊന്യായുടെ പുത്രന്മാർ: ശെയല്ത്തീയേൽ, 18 മല്‌കീരാം, പെദായാ, ശെനസ്സർ, യെക്കമ്യാ, ഹോശാമ, നെദബ്യാ. 19 പെദായായുടെ പുത്രന്മാർ: സെരൂബ്ബാബേൽ, ശിമെയി. സെരൂബ്ബാബേലിന്റെ പുത്രന്മാർ: മെശുല്ലാം, ഹനന്യാ, അവരുടെ സഹോദരി ശെലോമീത്ത്. 20 കൂടാതെ ഹശൂബാ, ഓഹെൽ, ബേരെഖ്യാ, ഹസദ്യാ, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും ഉണ്ടായിരുന്നു. 21 ഹനന്യായുടെ പുത്രന്മാർ പെലത്യാ, യെശയ്യാ. യെശയ്യായുടെ പുത്രൻ രെഫായാ, രെഫായായുടെ പുത്രൻ അർന്നാൻ. അർന്നാന്റെ പുത്രൻ ഓബദ്യാ; ഓബദ്യായുടെ പുത്രൻ ശെഖന്യാ. 22 ശെഖന്യായുടെ പുത്രൻ ശെമയ്യ; ശെമയ്യായുടെ പുത്രന്മാർ: ഹത്തൂശ്, ഇഗാൽ, ബാരിഹ്, നെയര്യാ, ശാഫാത്ത് എന്നിങ്ങനെ ആറു പേർ. 23 നെയര്യായുടെ പുത്രന്മാർ: എല്യോവേനായി, ഹിസ്കീയാ, അസ്രീക്കാം ഇങ്ങനെ മൂന്നു പേർ. 24 എല്യോവേനായിയുടെ പുത്രന്മാർ: ഹോദവ്യാ, എല്യാശീബ്, പെലായാ, അക്കൂബ്, യോഹാനാൻ, ദെലായാ, അനാനി എന്നിങ്ങനെ ഏഴു പേർ. |
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.
Bible Society of India