Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 24 - സത്യവേദപുസ്തകം C.L. (BSI)


പുരോഹിതഗണങ്ങൾ

1 അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവയായിരുന്നു. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.

2 നാദാബും അബീഹൂവും പിതാവിനു മുമ്പേ മരിച്ചു. അവർക്കു പുത്രന്മാരില്ലാതിരുന്നതിനാൽ എലെയാസാറും ഈഥാമാറും പുരോഹിതന്മാരായി.

3 എലെയാസാറിന്റെ വംശജനായ സാദോക്കിന്റെയും ഈഥാമാറിന്റെ വംശജനായ അഹീമേലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ അവരുടെ ജോലികളിൽ മുറപ്രകാരം നിയമിച്ചു.

4 ഈഥാമാറിന്റെ പുത്രന്മാരിൽ ഉണ്ടായിരുന്നതിലുമധികം പ്രമുഖന്മാർ എലെയാസാറിന്റെ പുത്രന്മാരിൽ ഉണ്ടായിരുന്നതിനാൽ എലെയാസാറിന്റെ പുത്രന്മാരിൽനിന്നു പതിനാറു പേരെയും ഈഥാമാറിന്റെ പുത്രന്മാരിൽനിന്നു എട്ടു പേരെയും പിതൃഭവനത്തലവന്മാരായി നിയോഗിച്ചു.

5 ഇരുവിഭാഗങ്ങളിലും ദേവാലയാധികാരികളും ആധ്യാത്മികനേതാക്കളും ഉണ്ടായിരുന്നതുകൊണ്ട് നറുക്കിട്ടാണ് അവരെ തിരഞ്ഞെടുത്തത്.

6 രാജാവ്, പ്രഭുക്കന്മാർ, പുരോഹിതനായ സാദോക്ക്, അബ്യാഥാരിന്റെ മകനായ അഹീമേലെക്ക്, പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാരുടെയും മുമ്പാകെ ലേവ്യനായ നെഥനയേലിന്റെ പുത്രനും എഴുത്തുകാരനുമായ ശെമയ്യാ, എലെയാസാറിന്റെയും ഈഥാമാറിന്റെയും കുലങ്ങൾക്കു വീണ കുറികൾ രേഖപ്പെടുത്തി.

7 ഒന്നാമതുമുതൽ ഇരുപത്തിനാലാമതുവരെ നറുക്കു വീണവരുടെ പേരുകൾ യഥാക്രമം:

8 യെഹോയാരീബ്, യെദായാ, ഹാരീം, സെയോരീം,

9-10 മല്‌ക്കീയാ, മിയാമീൻ, ഹാക്കോസ്, അബീയാ, യേശുവ,

11-12 ശെഖന്യാ, എല്യാശീബ്, യാക്കീം, ഹുപ്പാ,

13-14 യെശെബെയാം, ബിൽഗെ, ഇമ്മേർ, ഹേസീർ,

15-16 ഹപ്പിസേസ്, പെതഹ്യാ, യെഹെസ്കേൽ, യാഖീൻ,

17-18 ഗാമൂൽ, ദെലായാ, മയസ്യാ.

19 ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ കല്പനയനുസരിച്ച് അവരുടെ പിതാവായ അഹരോൻ നിശ്ചയിച്ചപ്രകാരം അവർ ദേവാലയത്തിൽ ശുശ്രൂഷചെയ്യാൻ വരുന്ന ക്രമം ഇതായിരുന്നു.

20 ലേവിവംശത്തിലെ മറ്റു കുടുംബത്തലവന്മാർ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ, അയാളുടെ പുത്രന്മാരിൽ യെഹ്ദയാ,

21 രെഹബ്യായുടെ പുത്രന്മാരിൽ തലവൻ യിശ്യാ;

22 ഇസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമോത്ത്; ശെലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്.

23 ഹെബ്രോന്റെ പുത്രന്മാർ: തലവനായ യെരീയാ, രണ്ടാമൻ അമര്യാ, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാ.

24 ഉസ്സീയേലിന്റെ പുത്രന്മാരിൽ: മീഖാ; മീഖായുടെ പുത്രന്മാരിൽ ശാമീർ,

25 മീഖായുടെ സഹോദരൻ ഇശ്ശ്യാ; അയാളുടെ പുത്രന്മാരിൽ സെഖരിയാ.

26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി;

27 യയസ്യായുടെ പുത്രന്മാർ: ബെനോ. മെരാരിയുടെ പുത്രന്മാർ: യയസ്യായുടെ പുത്രന്മാരായ ബെനോ, ശോഹം, സക്കൂർ, ഇബ്രി.

28 മഹ്ലിയുടെ പുത്രൻ എലെയാസാർ, അയാൾക്കു പുത്രന്മാർ ഉണ്ടായില്ല.

29 കീശിന്റെ പുത്രൻ യെരഹ്മെയേൽ.

30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്, ഇവർ എല്ലാവരും കുടുംബക്രമത്തിൽ ലേവിയുടെ പുത്രന്മാർ ആയിരുന്നു.

31 ഇവരും തങ്ങളുടെ ചാർച്ചക്കാരായ അഹരോന്റെ പുത്രന്മാരെപ്പോലെ ദാവീദുരാജാവിന്റെയും സാദോക്കിന്റെയും അഹീമേലെക്കിന്റെയും പുരോഹിതന്മാരുടെയും ലേവ്യവംശത്തിലെ ഭവനത്തലവന്മാരുടെയും സാന്നിധ്യത്തിൽ നറുക്കിട്ടു. പിതൃഭവനത്തലവൻ എന്നോ അയാളുടെ അനുജൻ എന്നോ ഉള്ള വ്യത്യാസം അവർ പരിഗണിച്ചില്ല.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan