Biblia Todo Logo
Bìoball air-loidhne

- Sanasan -

1 ദിനവൃത്താന്തം 13 - സത്യവേദപുസ്തകം C.L. (BSI)


പെട്ടകം കൊണ്ടുവരുന്നു
( 2 ശമൂ. 6:1-11 )

1 ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചിച്ചു.

2 പിന്നീട് ഇസ്രായേൽസഭ മുഴുവനോടും പറഞ്ഞു: “ഞാൻ പറയുന്നതു നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ സർവേശ്വരനു ഹിതവുമെങ്കിൽ ഇസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റു സഹോദരന്മാരെയും മേച്ചിൽസ്ഥലങ്ങളോടുകൂടിയ പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരെയും ആളയച്ചു വരുത്തി

3 നമ്മുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ മടക്കിക്കൊണ്ടുവരണം. ശൗലിന്റെ കാലത്തു നാം അതിനെ അവഗണിച്ചു.”

4 ഈ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെയാകട്ടെ എന്ന് എല്ലാവരും പറഞ്ഞു.

5 അങ്ങനെ ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിന് ഈജിപ്തിലെ ശീഹോർമുതൽ ഹാമാത്ത് പ്രദേശംവരെയുള്ള സകല ഇസ്രായേല്യരെയും ദാവീദ് വിളിച്ചുകൂട്ടി.

6 കെരൂബുകളുടെമേൽ സിംഹാസനാരൂഢനായിരിക്കുന്ന സർവേശ്വരന്റെ നാമം ഉള്ള ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാൻ ദാവീദും ഇസ്രായേല്യരും യെഹൂദ്യയിലുള്ള കിര്യത്ത്-യെയാരീമിലെ ബാലായിലേക്കു പോയി.

7 അബീനാദാബിന്റെ ഭവനത്തിൽനിന്നു ദൈവത്തിന്റെ പെട്ടകം എടുത്ത് അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി. ഉസ്സയും അഹിയോവുമായിരുന്നു വണ്ടി തെളിച്ചത്.

8 ദാവീദും സകല ഇസ്രായേല്യരും ഉല്ലാസത്തിമർപ്പോടെ നൃത്തം ചെയ്തു; കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് അവർ സർവശക്തിയോടുംകൂടി ദൈവസന്നിധിയിൽ ഗാനങ്ങൾ ആലപിച്ചു.

9 അവർ കീദോൻ മെതിക്കളത്തിനു സമീപം എത്തിയപ്പോൾ കാളയുടെ കാലിടറിയതിനാൽ പെട്ടകം താങ്ങിപ്പിടിക്കാൻ ഉസ്സ കൈ നീട്ടി.

10 അപ്പോൾ സർവേശ്വരന്റെ കോപം അവനെതിരെ ജ്വലിച്ചു; പെട്ടകത്തെ തൊടാൻ ഒരുങ്ങിയതുകൊണ്ട് അവൻ ദൈവസന്നിധിയിൽ മരിച്ചുവീണു.

11 ഉസ്സയെ സർവേശ്വരൻ ശിക്ഷിച്ചതിനാൽ ദാവീദിനു കോപം ഉണ്ടായി; ആ സ്ഥലം പേരെസ്-ഉസ്സ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.

12 അന്നു ദാവീദ് ദൈവത്തെ വല്ലാതെ ഭയപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ കൂടെ കൊണ്ടുപോകും?”

13 അതിനാൽ പെട്ടകം ദാവീദിന്റെ പട്ടണത്തിലേക്കു കൊണ്ടുപോകാതെ ഗിത്യനായ ഓബേദ്-എദോമിന്റെ ഭവനത്തിൽ കൊണ്ടുചെന്നു വച്ചു.

14 ദൈവത്തിന്റെ പെട്ടകം മൂന്നുമാസം ഓബേദ്-എദോമിന്റെ ഭവനത്തിലായിരുന്നു. സർവേശ്വരൻ അയാളുടെ കുടുംബത്തെയും അയാൾക്കുള്ള സകലതിനെയും അനുഗ്രഹിച്ചു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan