സങ്കീർത്തനങ്ങൾ 70 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംസഹായത്തിനുവേണ്ടിയുള്ള പ്രാർത്ഥന സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം. 1 ദൈവമേ, എന്നെ വിടുവിക്കുവാൻ, യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 2 എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 3 “നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ. 4 അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ. 5 ഞാൻ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.