സങ്കീർത്തനങ്ങൾ 142 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംസംരക്ഷകനായ ദൈവം ദാവീദിന്‍റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന. 1 ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു. 2 ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്‍റെ സങ്കടം പകരുന്നു; എന്‍റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു. 3 എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ അവിടുന്ന് എന്‍റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. 4 എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. 5 യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്‍റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു. 6 എന്‍റെ നിലവിളിക്ക് ചെവിതരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. 7 ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.