സങ്കീർത്തനങ്ങൾ 133 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംസഹോദരന്മാരുടെ ഐക്യം ദാവീദിന്‍റെ ഒരു ആരോഹണഗീതം. 1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! 2 അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്, ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും 3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവും ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.