സങ്കീർത്തനങ്ങൾ 131 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംദൈവത്തിലുള്ള ആശ്രയം ദാവീദിന്‍റെ ഒരു ആരോഹണഗീതം. 1 യഹോവേ, എന്‍റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്‍റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. 2 ഞാൻ എന്‍റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു; അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്‍റെ പ്രാണൻ അമ്മയുടെ മടിയിൽ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെ ശാന്തമായിരിക്കുന്നു. 3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.