സങ്കീർത്തനങ്ങൾ 129 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംശത്രുക്കൾക്കെതിരെയുള്ള പ്രാർത്ഥന ആരോഹണഗീതം. 1 യിസ്രായേൽ പറയേണ്ടത്: “അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 2 അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല. 3 ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” 4 യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു. 5 സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. 6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. 7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല. 8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.