സങ്കീർത്തനങ്ങൾ 120 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംവഞ്ചകരിൽ നിന്നുള്ള മോചനത്തിനായുള്ള പ്രാർത്ഥന ആരോഹണഗീതം. 1 എന്‍റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു. 2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ. 3 വഞ്ചനയുള്ള നാവേ, നിനക്കു എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും? 4 വീരന്‍റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ. 5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്ക് മതിയായി. 7 ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.