സങ്കീർത്തനങ്ങൾ 113 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംസർവ്വശക്തനും കാരുണ്യവാനുമായ ദൈവം 1 യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ. 2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ. 3 സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. 4 യഹോവ സകലജനതകൾക്കും മീതെയും അവിടുത്തെ മഹത്വം ആകാശത്തിന് മീതെയും ഉയർന്നിരിക്കുന്നു. 5 ഉന്നതത്തിൽ അധിവസിക്കുന്നവനായ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുണ്ട്? 6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവിടുന്ന് കുനിഞ്ഞുനോക്കുന്നു. 7 ദൈവം എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; 8 പ്രഭുക്കന്മാരോടുകൂടി, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടിത്തന്നെ അവരെ ഇരുത്തുന്നു. 9 ദൈവം മച്ചിയായവളെ, മക്കളുടെ അമ്മയായി, സന്തോഷത്തോടെ വീട്ടിൽ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിക്കുവിൻ. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.