സങ്കീർത്തനങ്ങൾ 112 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംദൈവഭക്തന്റെ സന്തോഷം 1 യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 2 അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. 3 ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു. 4 നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 5 കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും. 6 അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും. 7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. 8 അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവർത്തിച്ചുകാണും. 9 അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്‍റെ ശക്തി ബഹുമാനത്തോടെ ഉയർന്നിരിക്കും. 10 ദുഷ്ടൻ അത് കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്‍റെ ആശ നശിച്ചുപോകും. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.