എസ്ഥേർ 10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളംഅഹശ്വേരോശ്രാജാവിന്റെയും മൊർദ്ദെഖായിയുടെയും മഹത്വം 1 പിന്നീട് അഹശ്വേരോശ് രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു നികുതി ഏർപ്പെടുത്തി. 2 അവന്‍റെ ബലത്തിന്‍റെയും പരാക്രമത്തിന്‍റെയും സകലവിവരങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു. 3 യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്‍റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു. |
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.
Bridge Connectivity Solutions Pvt. Ltd.