സെഖര്യാവ് 14:5 - സമകാലിക മലയാളവിവർത്തനം5 നിങ്ങൾ എന്റെ മലയുടെ താഴ്വരകളിലൂടെ ഓടിപ്പോകും, കാരണം ആ താഴ്വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്നു നിങ്ങൾ ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും. അപ്പോൾ എന്റെ ദൈവമായ യഹോവ വരും, അവിടത്തെ സകലവിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും. See the chapterസത്യവേദപുസ്തകം C.L. (BSI)5 മലയെ രണ്ടായി ഭാഗിക്കുന്ന താഴ്‌വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സിയായുടെ കാലത്ത് ഭൂകമ്പമുണ്ടായപ്പോൾ നിങ്ങളുടെ പൂർവികർ ഓടി രക്ഷപെട്ടതുപോലെ നിങ്ങൾ ഈ താഴ്‌വരയിലൂടെ ഓടി രക്ഷപെടും. അപ്പോൾ എന്റെ ദൈവമായ സർവേശ്വരൻ അവിടുത്തെ സകല വിശുദ്ധരോടുമൊപ്പം എഴുന്നള്ളും. See the chapterസത്യവേദപുസ്തകം OV Bible (BSI)5 എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങൾ യഹോവയുടെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെ കാലത്ത് നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്‌വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും. See the chapter |