സെഖര്യാവ് 13:9 - സമകാലിക മലയാളവിവർത്തനം9 ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും; ഞാൻ അവരെ വെള്ളിപോലെ സ്‌ഫുടംചെയ്യും സ്വർണംപോലെ അവരെ ശുദ്ധീകരിക്കും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും ഞാൻ അവർക്ക് ഉത്തരമരുളും; ‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും ‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.” See the chapterസത്യവേദപുസ്തകം C.L. (BSI)9 ഈ മൂന്നിലൊരു ഭാഗത്തെ ഞാൻ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വർണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും; ഞാൻ അവർക്ക് ഉത്തരം അരുളും. ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും. ‘സർവേശ്വരൻ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.” See the chapterസത്യവേദപുസ്തകം OV Bible (BSI)9 മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധന കഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്ന് അവരും പറയും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 “മൂന്നിൽ ഒരംശം ഞാൻ തീയിൽകൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും. 'അവർ എന്റെ ജനം’ എന്നു ഞാൻ പറയും; 'യഹോവ എന്റെ ദൈവം’ എന്ന് അവരും പറയും.” See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും. See the chapter |