വെളിപ്പാട് 6:2 - സമകാലിക മലയാളവിവർത്തനം2 തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)2 തത്സമയം ഒരു വെള്ളക്കുതിര കയറിവരുന്നതു ഞാൻ കണ്ടു. അതിന്റെ പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അയാൾക്കു വിജയകിരീടം നല്‌കപ്പെട്ടു. വിജയശ്രീലാളിതനായി അയാൾ യാത്ര ആരംഭിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്; അവന് ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ഞാൻ നോക്കിയപ്പോൾ ഇതാ ഒരു വെള്ളക്കുതിര; അതിന്‍റെ പുറത്ത് ഇരിക്കുന്നവൻ ഒരു വില്ല് പിടിച്ചിരിക്കുന്നു; അവനു ഒരു കിരീടവും കൊടുത്തു; അവൻ ജയിക്കുന്നവനായും ജയാളിയായും പുറപ്പെട്ടു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. See the chapter |