സങ്കീർത്തനങ്ങൾ 52:8 - സമകാലിക മലയാളവിവർത്തനം8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)8 ദൈവത്തിന്റെ മന്ദിരത്തിൽ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാൻ. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നും ആശ്രയിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ഞാനോ, ദൈവത്തിന്‍റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. See the chapter |