സങ്കീർത്തനങ്ങൾ 40:12 - സമകാലിക മലയാളവിവർത്തനം12 അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു. അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം, എന്റെ മനോവീര്യം ചോർന്നുപോകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)12 എണ്ണമറ്റ അനർഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഒന്നും കാണാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ മൂടിയിരിക്കുന്നു. അവ എന്റെ മുടിനാരുകളെക്കാൾ അസംഖ്യമാണ്. എന്റെ ധൈര്യം ചോർന്നുപോകുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)12 സംഖ്യയില്ലാത്ത അനർഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. See the chapter |