സങ്കീർത്തനങ്ങൾ 37:40 - സമകാലിക മലയാളവിവർത്തനം40 യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവർ യഹോവയിൽ അഭയംതേടുന്നതിനാൽ അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)40 സർവേശ്വരൻ അവരെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് അവരെ ദുഷ്ടരുടെ പിടിയിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു. സർവേശ്വരനെ ആണല്ലോ അവർ ശരണമാക്കിയിരിക്കുന്നത്. See the chapterസത്യവേദപുസ്തകം OV Bible (BSI)40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ട് അവൻ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ കർത്താവിൽ ആശ്രയിക്കയാൽ അവിടുന്ന് അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു. See the chapter |