സങ്കീർത്തനങ്ങൾ 31:7 - സമകാലിക മലയാളവിവർത്തനം7 അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും, കാരണം അവിടന്ന് എന്റെ ദുരിതം കണ്ടിരിക്കുന്നു എന്റെ ആത്മവ്യഥ അറിഞ്ഞുമിരിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)7 അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആനന്ദിക്കും. എന്റെ ദുരിതം അവിടുന്നു കാണുന്നു, എന്റെ വ്യഥ അവിടുന്നു ശ്രദ്ധിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)7 ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ട് എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഞാൻ അങ്ങേയുടെ ദയയിൽ ആനന്ദിച്ച് സന്തോഷിക്കുന്നു; അവിടുന്ന് എന്‍റെ അരിഷ്ടത കണ്ടു എന്‍റെ പ്രാണസങ്കടങ്ങൾ അറിഞ്ഞിരിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു. See the chapter |