സങ്കീർത്തനങ്ങൾ 31:20 - സമകാലിക മലയാളവിവർത്തനം20 ആരോപണം നടത്തുന്ന നാവിൽനിന്ന് അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു; മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച് അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)20 തിരുസാന്നിധ്യത്തിന്റെ മറവിൽ അവിടുന്ന് അവരെ മറയ്‍ക്കും; മനുഷ്യരുടെ ഗൂഢോപായങ്ങളിൽനിന്ന് അവരെ രക്ഷിക്കാൻ, അധിക്ഷേപം ഏല്‌ക്കാതെ അവിടുത്തെ കൂടാരത്തിൽ അവിടുന്ന് അവരെ സൂക്ഷിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)20 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറയ്ക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 അവിടുന്ന് അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽ നിന്ന് വിടുവിച്ച് അങ്ങേയുടെ സാന്നിദ്ധ്യത്തിന്‍റെ സുരക്ഷിതത്വത്തിൽ മറയ്ക്കും. അവിടുന്ന് അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും. See the chapter |